കേൾവിക്കുറവ് അവഗണിച്ചാൽ അത് കേവലം ആശയവിനിമയ പ്രശ്നം മാത്രമല്ല ഉണ്ടാക്കുക. ഗവേഷണങ്ങൾ വ്യക്തമാക്കുന്നത് ചികിത്സിക്കാത്ത കേൾവിക്കുറവ് ഡിമെൻഷ്യ, വിഷാദം, സാമൂഹിക ഒറ്റപ്പെടൽ, വീഴ്ച്ചകൾ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ്. അതുകൊണ്ടു തന്നെ കേൾവിക്കുറവിന്റെ ആദ്യ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഒരു ഓഡിയോളജിസ്റ്റിനെ സമീപിച്ച് കൃത്യമായ പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. കേരളത്തിലെ ജനസംഖ്യയിൽ 60 വയസ്സിന് മുകളിലുള്ളവരിൽ 30 ശതമാനത്തിലധികം പേർക്കും ചെറുതോ വലുതോ ആയ കേൾവിക്കുറവ് ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിൽ ഭൂരിഭാഗം പേരും 'പ്രായമായാൽ കേൾവി കുറയും' എന്ന തെറ്റിദ്ധാരണയിൽ ചികിത്സ തേടാതെ ജീവിതം തുടരുന്നു.
All Articles 

ശ്രവണസഹായിയുടെ പ്രസക്തി എന്താണ്?
ശരിയായ സമയത്ത് ശ്രവണസഹായി ഉപയോഗിക്കുന്നത് കേൾവിക്കുറവ് മൂലമുണ്ടാകുന്ന ഒറ്റപ്പെടൽ ഒഴിവാക്കാൻ സഹായിക്കും